Monday 16 January 2012





വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്.

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽ പെടുന്ന ഗ്രാമപഞ്ചായത്താണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്. വിസ്തീർണ്ണം 17.35 ച.കി.മീറ്റർ.അതിർത്തികൾ വടക്ക് ആയഞ്ചേരി, ഏറാമല പഞ്ചായത്തുകളും, തെക്ക് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, വടകര മുനിസിപ്പാലിറ്...റിയും, പടിഞ്ഞാറ് വടകര മുനിസിപ്പാലിറ്റിയും ചോറോട് പഞ്ചായത്തും, കിഴക്ക് ആയഞ്ചേരി പഞ്ചായത്തുമാണ്.

2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 29996 ഉം സാക്ഷരത 89.15 ശതമാനവുമാണ്‌

പഴയ കടത്തനാടിന്റെ ഭാഗമായ ഈ പ്രദേശത്ത് കാര്‍ഷിക മേഖലക്ക് പ്രാധാന്യം കൊടുത്ത ഒരു സമൂഹമാണ് നിലവിലുണ്ടായിരുന്നത്. ചുരുക്കം ചില ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും ഉടമസ്ഥതയിലായിരുന്നു അന്നത്തെ കൃഷി ഭൂമി മുഴുവനും. ജന്മിത്വം ശക്തമായി വേരോടിയിരുന്ന പ്രദേശമായിരുന്നു ഇതെന്നുള്ളതിന് നാടന്‍പാട്ടുകളും വടക്കന്‍പാട്ടുകളും തെളിവു നല്‍കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയും അലയൊലികള്‍ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. ലോകനാര്‍കാവ് ക്ഷേത്രപ്രവേശനം, പൊതു കുളങ്ങളില്‍ കുളിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം, പന്തിഭോജനം തുടങ്ങിയ അയിത്ത വിരുദ്ധസമരരൂപങ്ങള്‍ വില്യാപ്പള്ളിയിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 60-കളുടെ അവസാനത്തില്‍ പഞ്ചായത്തിലെ വയലുകള്‍ പുരയിടങ്ങളാക്കി മാറ്റപ്പെട്ടു തുടങ്ങി. എഴുപതുകളിലും എണ്‍പതുകളിലും ഈ പ്രക്രിയയ്ക്ക് വേഗം കൂടി. പരമ്പരാഗത രംഗത്തുണ്ടായിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ലെങ്കിലും കൈത്തറിമേഖലയിലും കയര്‍ മേഖലയിലും പേരിനെങ്കിലും ചില യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരമ്പരാഗതരീതിയില്‍ നടക്കുന്ന എണ്ണയാട്ട് യൂണിറ്റ്, അവല്‍ ഇടിക്കല്‍, മണ്‍പാത്രനിര്‍മ്മാണം എന്നീ കുടില്‍ വ്യവസായങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തില്‍ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് വില്യാപ്പള്ളിക്കുള്ളത്. വളരെ പഴയകാലത്തുതന്നെ കടപ്പൊട്ടമ്മാര്‍ എന്ന നാടോടി ഗുരുനാഥന്മാര്‍ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയതായി പറയപ്പെടുന്നു. പിന്നീട് എഴുത്താശാന്മാരുടെ നേതൃത്വത്തിലുള്ള വിദ്യാകേന്ദ്രങ്ങള്‍ പ്രചാരത്തില്‍ വന്നു. ഇങ്ങനെയുള്ള ചില കേന്ദ്രങ്ങള്‍ പില്‍ക്കാലത്ത് വിദ്യാലയങ്ങളായി രൂപപ്പെടുകയുണ്ടായി. കുറുക്കാട്ട് ഹയര്‍ എലിമെന്ററി സ്കൂള്‍ (ഇന്നത്തെ വില്യാപ്പള്ളി യു.പി), ചിറവട്ടം ഹയര്‍ എലിമെന്ററി സ്കൂള്‍ (ഇന്നത്തെ മേമുണ്ട ഹൈസ്കൂള്‍) എന്നിവ പഴയകാലത്ത് പ്രശസ്തങ്ങളായ രണ്ട് വിദ്യാലയങ്ങളാണ്. ഇവയില്‍ ചിറവട്ടം ഹയര്‍ എലിമെന്ററി സ്കൂള്‍ 1959-ല്‍ മേമുണ്ട ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതോടെ വില്യാപ്പള്ളിയിലെ ആദ്യത്തെ ഹൈസ്കൂള്‍ നിലവില്‍ വന്നു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകര്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

Friday 13 January 2012

ഹൃദയംനിറഞ്ഞ നന്ദി


മധുരം മലയാളം പരിപാടി സ്പോണ്‍സര്‍ ചെയ്ത പ്രേംജിത്ത് മാണിക്കോത്തിനും  കുടുംബത്തിനും , അതുപോലെ ഞങ്ങളുടെ ക്ഷണം സ്വീകരിച് കൃത്യസമയം എത്തിച്ചേര്‍ന്നു പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്ത  എല്ലാ അതിഥികള്‍ക്കും നാട്ടുകാര്‍ക്കും  രക്ഷിതാക്കള്‍ക്കും  സുഹൃത്തുക്കള്‍ക്കും എല്ലാവര്ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു .


        തുടര്‍ന്നും  നിങ്ങളേവരുടെയും  സഹകരണങ്ങളും ഉപദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് !!!............................... HM , Staff  & students  ,Thirumana  LPS 

മധുരം മലയാളം - ഉദ്ഘാടനം

സ്വാഗതപ്രസംഗം HM  മനോജ്കുമാര്‍ 

ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ കെ ബിജുള 

പദ്ധതി വിശദീകരണം മാതൃഭൂമി 


പത്രം പ്രസീത മാണിക്കോത്ത് സ്ക്കൂള്‍ ലീഡര്  മാനസ് ദേവ്നു   കൈമാറുന്നു.   



ചെക്ക്  മാതൃഭൂമി ക്ക് കൈമാറുന്നു 

ഉദ്ഘാടനം

Thursday 12 January 2012

മധുരം മലയാളം



നീന്തല്‍ പരിശീലനം




നീന്തല്‍ പരിശീലനം




തിരുമന എല്‍ പി സ്കൂളില്‍   നീന്തല്‍  പരിശീലനം ആരംഭിച്ചപ്പോള്‍ ... 

അഭിനന്ദനങ്ങള്‍

റെവന്യു  ജില്ല Maths Fest ല്‍ Geometrical  Chart ല്‍ A  Grade  നേടിയ  അഭിനവ് പി  എം  

അഭിനന്ദനങ്ങള്‍

തോടന്നുര്‍ സബ്ജില്ല  സ്കൂള്‍ കലോത്സവം  , മാപ്പിളപ്പാട്ടില്‍  3rd  A ഗ്രേഡ് നേടിയ ഐശ്വര്യ ടി പി