Monday 26 December 2011

പുസ്തകങ്ങള്‍

ലോകത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത് മസ്തിഷ്കം കൊണ്ട് മാത്രമല്ല ,ഹൃദയം കൊണ്ട് കൂടിയാണ്. പുസ്തകങ്ങള്‍ക്ക് ഹൃദയത്തിന്റെ ഭാഷയാണ്‌. ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ആണ് ലോകത്തില്‍ നന്മയായി പെയ്തിറങ്ങുന്നത്. അതുകൊണ്ട് പുസ്തകങ്ങള്‍ നാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കണം.

അവന്‍ .......
--------###---**---###----------
കീറിയ കടലാസു കഷ്ണങ്ങള്‍,
മേശയിലെവിടെയോ കോറിയിട്ട ഒരക്ഷരം.
കൈ കൊണ്ടു കീറിയതും
നഖം കൊണ്ട് മായ്ക്കാന്‍
ശ്രമിച്ചതും.
നിന്നെ വെറുക്കാന്‍
കാരണമൊന്നും കണ്ടില്ല ഞാന്‍.
എഴുതാനെടുത്ത പേനയും
എന്നെ നോക്കി....!
അപ്പോഴും തണുപ്പുണ്ടായിരുന്നു,
കറങ്ങുന്ന ഫാനും.
മരവിപ്പ്...!
കണ്ണുകള്‍ മാത്രം പുകഞ്ഞു കൊണ്ടിരുന്നു.
അവകാശമില്ലാത്തവളുടെ
പ്രതിഷേധം.
മനസ്സ് മന്ത്രിച്ചത് ഒന്നു മാത്രം
അഭിനയിക്കുന്നതെന്തിന്?
അഭിനയിച്ചതെന്തിന്?
കാഴ്ചക്കാരി ഞാന്‍ മാത്രമാണല്ലോ
എന്നിട്ടും.....
ഒടുവില്‍ ബാക്കിയായത്
ഒരു പിടി ചാരവും
നഖം കൊണ്ടു വികൃതമാക്കിയ
ആ അക്ഷരവും.
മെഴുകുതിരിയുടെ നാളമാണ്
എന്നെ സഹായിച്ചത്,
കടലാസു തുണ്ടുകളെ ചാരമാക്കാന്‍.
വെളുത്ത മാര്‍ബിള്‍ പാകിയ
നിലത്ത്
ഒരു കറുത്ത പാട്......!
മേശമേല്‍ മുഖമമര്‍ത്തി
ആ കറുത്തതിനെ കണ്ണില്‍ നിന്നും
മറയ്ക്കാന്‍ ശ്രമിച്ചു.
വികൃതമാക്കിയ അക്ഷരം അപ്പോള്‍
കൂടുതല്‍ തെളിഞ്ഞു.
-അനഘാ ഗോപാലന്‍

ഇതാ ഒരു 'BLOG'.


സുഹൃത്തുക്കളെ,

നമ്മള്‍ക്കെല്ലാവര്‍ക്കുമായി ഇതാ ഒരു 'BLOG'. ഇവിടെ,
'ല്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, പഠിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,
മുമ്പ് പഠിച്ച പൂര്‍വ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കും,മുമ്പ് പഠിപ്പിച്ചിരുന്നവര്‍ക്കും പോസ്റ്റാവുന്നതാണ്.
(നല്ല നല്ല രചനകള്‍ ക്ഷണിച്ചു കൊള്ളുന്നു)

Thursday 22 December 2011

100 മേനി വിജയം



സ്കൂള്‍ hf¸nse Irjn 
                                  100 മേനി  വിജയം.


Ignbp¶Xpw ssPhhf§Ä ssPhIoS\min\nIÄ {]tbmKn¡p¶Xpaqew, ]e i{XpIoS§Ä s¡Xnsc {]IrXym Xs¶ ^e{]Zambn {]hÀ¯n¡p¶ At\Iw an{X{]mWnIfpsS kwc£Ww Dd¸phcp¯pIbpw sN¿¶p.

Wednesday 21 December 2011

നൂണ്‍ മീല്‍ ഡേ


നൂണ്‍ മീല്‍ ഡേ



2011 നവമ്പര്‍ 28 ന് വിദ്യാലയത്തില്‍ നൂണ്‍ മീല്‍ ഡേ പ്രമാണിച്ച്പായസം അടക്കം ഉച്ചഭക്ഷണം വിതരണം ചെയ്തു കൊണ്ട് ആഘോഷിച്ചു.